സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം, പതിനഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്, സംഭവം…

നെയ്യാറ്റിൻകരയിൽ സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. വിദ്യാർത്ഥികള്‍ക്ക് നിസ്സാര പരിക്ക്. 15 വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൂവത്തൂർ സ്കൂളിലെ ബസാണ് അപകടത്തിപ്പെട്ടത്. കുട്ടികളിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വാഹനത്തിൽ ഉണ്ടായിരുന്ന അയയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കിയിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ മുതലക്കോടത്ത് ആയിരുന്നു സംഭവം. റോഡിന്റെ ഒരു വശത്തെ കുഴിയിൽ വീണ് ആയിരുന്നു ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിർമ്മിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. റോഡിലെ കുഴി ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിര്‍മാണത്തിനായി ഇവിടെ പ്രവ്രർത്തികള്‍ നടത്തിയിരുന്നു. അതിന് വേണ്ടിയെടുത്ത കുഴിയിൽ വീണാണ് യുവാവിന്റെ ജീവൻ പൊലിഞ്ഞത്. ഈ കുഴി മൂടണമെന്ന് നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഇന്നലെ രാത്രി 11 മണിയോടെയാണ് മുതലക്കോടം സ്വദേശിയായ ജെയ്സ് അപകടത്തിൽ പെടുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button