തലസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട, പ്രതി പിടിയിൽ 

പാപ്പനംകോട് 300 കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ. പാപ്പനംകോട് ഇന്നോവ കാറിൽ നിന്നാണ് ഡാൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്സൽ ആണ് പിടിയിലായത്. നാർക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണർ ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. അടുത്തിടെ തിരുവനന്തപുരത്ത് നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. അഫ്സൽ നേരത്തെയും ചില കേസുകളിൽ പ്രതിയായിരുന്നു എന്നാണ് വിവരം. കഞ്ചാവും ,കാറും മറ്റൊരാൾക്ക് നൽകാൻ കാത്തുനിൽക്കവേയാണ് പിടിയിലായത്.

Related Articles

Back to top button