താഴ്ത്തി വെക്കാൻ ഞാൻ നോക്കി പക്ഷെ ചിലപ്പോൾ അത് പൊങ്ങി വരും! ഈ സിനിമ കഴിയുമ്പോൾ അത് താഴും; പുതിയ ലുക്കിന് കുറിച്ച് മോഹൻലാൽ 

തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും, തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് L366. ലൗലജൻ എന്ന പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ നായികയായി മീര ജാസ്മിൻ എത്തുന്ന  ചിത്രം കൂടിയാണിത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ താടി വടിച്ചത് വൈറലായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം മീശ പിരിച്ച് മോഹൻലാൽ സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണിത്.

 ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാൽ പൊതുപരിപാടികളിലും മറ്റും മോഹൻലാൽ മീശ പിരിച്ചുകൊണ്ട് തന്നെയാണ് എത്തുന്നത്. ഇപ്പോഴിതാ അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടൻ . ഷൂട്ടിന്റെ കണ്ടിന്യൂറ്റി നിലനിർത്താനാണ് താൻ ഇപ്പോഴും മീശ പിരിച്ചുതന്നെ വയ്ക്കുന്നത് എന്നാണ് മോഹൻലാൽ പറയുന്നത്. താഴ്ത്തി വയ്ക്കാൻ നോക്കിയെന്നും എന്നാൽ അത് ചിലപ്പോൾ പൊങ്ങി വരുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

“ഈ മീശ ഞാൻ ഒരു സിനിമയ്ക്ക് വേണ്ടി വെച്ചതാണ്. ഒരു പോലീസ് ഓഫീസർ ആയാണ് ഞാൻ ആ സിനിമയിൽ എത്തുന്നത്. അതുകൊണ്ട് ഈ മീശ താഴേക്ക് വെച്ചാൽ അത് പിന്നെ താഴേക്ക് തന്നെ ആയിപ്പോകും, ആ ഒരു കണ്ടിന്യൂറ്റി നിലനിർത്താൻ വേണ്ടി വെക്കുന്നുവെന്നേ ഉള്ളൂ. താഴ്ത്തി വെക്കാൻ ഞാൻ നോക്കി പക്ഷെ ചിലപ്പോൾ അത് പൊങ്ങി വരും. മീശ നല്ലതല്ലേ, അത് ഈ സിനിമയ്ക്ക് വേണ്ടിയാണ് വെച്ചത്. ഈ സിനിമ കഴിയുമ്പോൾ അത് താഴും.” മോഹൻലാൽ പറഞ്ഞു.

Related Articles

Back to top button