‘മത്സരത്തിന് മാർക്ക് കുറഞ്ഞു’, കൊലവിളിയുമായി യുവമോർച്ച നേതാവ്; സംഭവം വെള്ളിയാകുളത്തെ കേരളോത്സവ വേദിയിൽ

ആലപ്പുഴ: ചേർത്തല വെള്ളിയാകുളത്ത് നടക്കുന്ന കേരളോത്സവം പരിപാടിക്കിടെ വേദിയിൽ കൊലവിളിയുമായി യുവമോർച്ച നേതാവ്. കേരളോത്സവത്തിൽ കളരിപ്പയറ്റ് മത്സരത്തിനിടെയാണ് ഒരു കളരിയുടെ നടത്തിപ്പുകാരനും യുവമോർച്ച നേതാവുമായ ആൾ കൊലവിളിയുമായി രംഗത്തെത്തിയത്. കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റിനും ജഡ്ജസിനെയും ആക്രമിക്കുമെന്ന് ആയിരുന്നു ഭീഷണി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മത്സരത്തിൽ മാർക്ക് കുറഞ്ഞതിനെ ചൊല്ലിയായിരുന്നു യുവമോർച്ച നേതാവിന്റെ ഭീഷണി. കാൽ തല്ലിയൊടിക്കുമെന്നും കൊന്നുകളയുമെന്നുമായിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ജഡ്ജസിനെ രക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സ്കൂൾ ഗെയിംസ് ഉൾപ്പെടെ പല പരിപാടികളിലും ഇയാൾ ഇത്തരത്തിൽ മുൻപ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായാണ് വിവരം.

Related Articles

Back to top button