സഹോദരിയുടെ മകളോട് മോശമായി പെരുമാറി; കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

സഹോദരീ പുത്രിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ശംഖുംമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന രാജേഷ് (43) എന്ന ‘റാംബോ രാജേഷ്’ ആണ് അറസ്റ്റിലായത്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, കഴിഞ്ഞ ദിവസം സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തുകയും പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി  എന്നുമാണ്  പരാതി.

 രാജേഷ് പെൺകുട്ടിയെ ഭീഷണപ്പെടുത്തി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തുമെന്നറിഞ്ഞ പ്രതി ഉടൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത വലിയതുറ പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ രാത്രിയോടെ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button