കാപ്പ നിയമം ചുമത്തി നാടുകടത്തിയ പ്രതിയെ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു

കാപ്പ നിയമം ചുമത്തി നാടുകടത്തിയ പ്രതിയെ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശി കഴുങ്ങില്‍ ഷൈജു(52) ആണ് പിടിയിലായത്. കാപ്പ ചുമത്തി നാടുകടത്തിയിരുന്ന ഇയാളെ സ്വദേശത്തിനടുത്ത് എരഞ്ഞിക്കലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 2025 ജൂലൈ 27നാണ് ഇയാളെ കാപ്പ നിയമപ്രകാരം നാടുകടത്തിയത്.
ഒരു വര്‍ഷത്തേക്ക് നാടുകടത്താനാണ് ഡിഐജി ഉത്തരവിട്ടത്. എന്നാല്‍ എലത്തൂര്‍ പോലീസ് നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പുലര്‍ച്ചെ 12.30 ഓടെ ഇയാളെ കണ്ടംകുളങ്ങര മസ്ജിദിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കാണുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പിന്നീടാണ് കാപ്പ കേസ് പ്രതിയാണെന്ന് വ്യക്തമായത്. എസ്ഐ ഹരീഷ് കുമാര്‍, സിപിഒ ബൈജു എന്നിവരാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കാപ്പ നിയമലംഘന കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി.




