രാവിലെ കുറഞ്ഞു, വൈകിട്ട് കൂടി; സ്വർണവില ചാഞ്ചാട്ടം തുടരുന്നു

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം സ്വർണവില ഉയർന്നു. രാവിലെ വില കുറഞ്ഞിരുന്നു. ഇപ്പോൾ പവന് 800 രൂപ കൂടി. ഇതോടെ സ്വർണവില 1,17,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,17,040 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം



