പ്രണയദിനമധുരം പങ്കിടാന്‍  ഇനിയും സപ്ലൈകോയും, 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക്   ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക്…

വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് 1000രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയുണ്ട്.

Related Articles

Back to top button