ഇൻഫ്ലുവൻസർ രേഷ്മയുടെ മരണം;  സുഹൃത്തിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ ഒടുവിൽ …..

കാസർകോട്ട് മരിച്ച നിലയിൽ കണ്ടെത്തിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. രേഷ്മയുടെ സുഹൃത്തിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ പോലീസ് വിട്ടയച്ചു. ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനകൾക്കായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രേഷ്മയുടേത് തൂങ്ങി മരണമാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. തിങ്കളാഴ്ച ഉച്ചക്കാണ്  വാടക ക്വാർട്ടേഴ്സിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ ആലംതടുക്ക സ്വദേശിയാണ് ഈ 24 വയസുകാരി.

Related Articles

Back to top button