സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ്: കോൺഗ്രസും ടിഎംസിയും ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്…

സ്പീക്കർക്കെതിരായ അവിശ്വാസ നീക്കത്തിൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്. ബജറ്റ് ചർച്ച തുടങ്ങും മുമ്പ് രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. സ്പീക്കറുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും തീരുമാനം. സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പു വെക്കാൻ തൃണമൂൽ കോൺഗ്രസ് തയ്യാറായിട്ടില്ല.സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് നൽകണോ എന്ന കാര്യത്തിലാണ് കോൺഗ്രസും ടിഎംസിയും ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളും ഇന്ന് തീരുമാനം എടുക്കുന്നത്. രാഹുൽ ഗാന്ധിയെ ബജറ്റ് ചർച്ച തുടങ്ങുന്നതിനു മുമ്പ് സംസാരിക്കാൻ അനുവദിക്കണം എന്നാണ് പ്രതിപക്ഷ നിലപാട്. അംഗങ്ങളെ സസ്പെൻഡ് ചെയ്തത് അടക്കം വിഷയങ്ങൾ താനുന്നയിക്കും എന്നാണ് രാഹുൽ ഗാന്ധി അറിയിച്ചത്. സർക്കാരുമായി ചർച്ച ചെയ്ത ശേഷം എന്തു വേണമെന്ന് അറിയിക്കാം എന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ നിലപാട് അറിഞ്ഞ ശേഷം പ്രതിപക്ഷം ഇന്ന് വീണ്ടും യോഗം ചേരും. തൃണമൂൽ കോൺഗ്രസ് സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പു വയ്ക്കാൻ തയ്യാറായിട്ടില്ല. രാജ്യസഭയിൽ ബജറ്റ് ചർച്ച ഇന്നും തുടരും.




