അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പാലക്കാട് കൽപ്പാത്തി കുന്നുംപുറം ഫൈസൽ (38) സ്വദേശി ആണ് മരിച്ചത്. പാലക്കാട് കല്ലേക്കാട് വെച്ചാണ് അപകടം ഉണ്ടായത്. മകനൊപ്പം സഞ്ചരിക്കുന്നതിനിടയിലായിരുന്നു അപകടം. 

അമിതവേഗതയിൽ ദിശതെറ്റിച്ചെത്തിയ കാർ ഇരുചക്ര വാഹനത്തിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫിറോസ് തൊട്ടു പിന്നാലെ വന്ന ബസ് കയറിയാണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫൈസലിന്‍റെ മകൻ ഫിറോസ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. അമിതവേഗതത്തില്‍ അപകടമായ നിലയില്‍ കാർ ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

Related Articles

Back to top button