തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്…. സഹപ്രവർത്തകയിലേക്കും ആൺസുഹൃത്തിലേക്കും അന്വേഷണം…

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ പ്രതികൾ സംസ്ഥാനം വിട്ടുവെന്ന് സൂചന. ഒന്നാംപ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. മറ്റ് നാലുപേരാണ് ഒളിവിലുള്ളത്. ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഈ സഹപ്രവർത്തകയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീളും. കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്. തിരുവല്ലയിൽ ഗുണ്ടാ കൂട്ടുകെട്ടുള്ള പൊലീസുകാർ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി.




