കുടുംബത്തിന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ? പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ പാപ്പാന് വിഷ്ണുവിനെ ആന വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി കൊന്ന സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് കണ്‍സര്‍വേറ്റര്‍ ശ്യാം മോഹന്‍ലാലിനോട് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിർദ്ദേശിച്ചിരിക്കുന്നത് . കൊല്ലപ്പെട്ട പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കണം.
സംഭവത്തില്‍ ശ്യാം മോഹന്‍ലാൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം സ്പെഷ്യല്‍ ഓഫീസര്‍ പ്രതികരിച്ചിരുന്നു.



