യാത്രക്കാർ ഹാപ്പിയാകും! കേരളത്തിൽ 7 ‘അമൃത് ഭാരത്’ സ്റ്റേഷൻ

രാജ്യത്തെ 172 റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. കേരളത്തിലെ ഏഴ് സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളും അമൃത് ഭാരത് പദ്ധതിയിലൂടെ പൂർത്തിയാക്കി. ചാലക്കുടി, ചങ്ങനാശേരി, ചിറയൻകീഴ്, കുറ്റിപ്പുറം, ഷൊർണൂർ ജംഗ്ഷൻ, വടകര, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമായിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുമായി നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് റെയിൽവേ അവകാശപ്പെട്ടു.



