കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു; ഒരു മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ..

കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. മുറിക്കുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡിലാണ് സംഭവം. റോഡ് അരികിൽ ഒറ്റമുറികളുള്ള കെട്ടിടത്തിനാണ്  തീ പിടിച്ചത്.  ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മുറി കത്തിനശിച്ചിരുന്നു. പ്രഭാത സവാരി നടത്തുന്നവരാണ് റോഡരികിലുള്ള കെട്ടിടത്തിൽ നിന്നും തീയും പുകയും വരുന്നത് ശ്രദ്ധിച്ചത്. ഉടനെ ഫയർ ഫോഴ്സ് എത്തി. അപ്പോഴേക്കും മുറിയാകെ കത്തിനശിച്ചിരുന്നു. മുറിക്കുള്ളിൽ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കല്ലായിയിൽ ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു. ഇയാളോണാ മരിച്ചതെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തും.

ഈ കെട്ടിടത്തിന് മുകളിലാണ് ഉടമ താമസിച്ചിരുന്നത്. അദ്ദേഹം നിലവിൽ സ്ഥലത്തില്ല. യാത്രയിലാണ്. തീപിടിത്തം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button