മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ അവശനിലയിലായി; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

മീൻപിടിത്തം കഴിഞ്ഞ് ഫിഷ് ലാൻഡിങ് സെന്ററിലേക്ക് മടങ്ങുന്നതിനിടെ അവശനിലയിലായ മത്സ്യത്തൊഴിലാളി വള്ളത്തിൽനിന്ന് കടലിൽ വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ റിച്ചാർഡ് ജോൺ ആണ് മരിച്ചത്. 47 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് വിഴിഞ്ഞം ഹാർബറിന് സമീപം അപകടം സംഭവിച്ചത്.

സുഹൃത്തുക്കളായ സോളമനും സ്റ്റാൻലിയും കൂടെ തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് റിച്ചാർഡ് ജോൺ മീൻപിടിത്തത്തിനായി കടലിൽ പോയത്. മീൻപിടിത്തം പൂർത്തിയാക്കി തിരികെ ഫിഷ് ലാൻഡിങ് സെന്ററിലേക്ക് വള്ളം അടുപ്പിക്കുന്നതിനിടെ വഴിയിൽ വെച്ച് അദ്ദേഹം അവശനിലയിലാവുകയും വള്ളത്തിൽനിന്ന് കടലിലേക്ക് വീഴുകയുമായിരുന്നു. വള്ളത്തിലുണ്ടായിരുന്ന സോളമൻ ഉടൻ തന്നെ കടലിലേക്ക് ചാടി റിച്ചാർഡ് ജോണിനെ ഉയർത്തിയെടുത്തു. തുടർന്ന് അടിയന്തിരമായി വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button