റിപ്പോർട്ടർ ടി വിക്കെതിരെ നോട്ടീസ് അയച്ച് സാബു എം ജേക്കബ്

റിപ്പോർട്ടർ ടി വിക്കെതിരെ നോട്ടീസ് അയച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. 250 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. തന്നെ മനഃപ്പൂ‍ർ‌വ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും ന്യൂസ് ചാനൽ കയ്യിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതരുത് എന്നും സാബു എം ജേക്കബ് പറഞ്ഞു. റിപ്പോർ‍ട്ട‍‍ർ ടിവി വ്യാജ വാർത്ത സ‍ൃഷ്ടിക്കുന്നുവെന്നും ഉടമ ആൻ്റോയെ അറിയുന്നത് തന്നെ മാംഗോ ഫോണിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. തട്ടിപ്പ് നടത്തിയതിലാണ് ആൻ്റോയെ കേരളം അറിയുന്നത്. പിന്നീട് പേര് കേട്ടത് മരം മുറിക്കേസിലൂടെയാണ്. മാസങ്ങളോളം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ന്യൂസ് ചാനൽ ഏറ്റെടുത്തു. ഒരു ചാനലിൽ ഇരുന്ന് തന്നെ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും സാബു എം ജേക്കബ് പറഞ്ഞു

Related Articles

Back to top button