റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു..വിമുക്ത ഭടൻ മരിച്ചു..

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം. അഴിക്കോട് മസ്ജിദ് നഗർ രഹ്ന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്മായിൽ (83) ആണ് മരിച്ചത്. അഴിക്കോട് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കാനായി നിൽക്കുന്നതിനിടെയാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതര പരുക്കേറ്റതോടെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഭാര്യ: ജമീല ബീവി. മകൾ: സിമി. മരുമകൻ: നിസാം




