ഓടക്കുഴൽ പുരസ്കാരം ഇ പി രാജഗോപാലിന്

2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ പി രാജഗോപാലിനാണ് പുരസ്കാരം. 2021 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ‘ഉൾക്കഥ’ എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് പുരസ്കാരം. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
സാഹിത്യനിരൂപകനും വിമര്‍ശകനും നാടകകൃത്തുമാണ് ഇപി രാജഗോപാലന്‍. കാസര്‍കോട് പിലിക്കോട് മാണിയാട്ട് സ്വദേശിയാണ്. 2018-ല്‍ കക്കാട്ട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും പ്രധാനാദ്ധ്യാപകനായി വിരമിച്ചു. കേരള സാഹിത്യ അക്കാദമി അംഗമാണ്. പുരോഗമന കലാ-സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2006-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.



