ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാവീഴ്ച… 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു…

ഇന്‍സ്റ്റഗ്രാമിന്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. 1.75 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് അവകാശവാദം. ഇത്തരം വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് ലഭ്യമാണെന്നും സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ മാല്‍വെയര്‍ ബൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ ലൊക്കേഷന്‍, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളത്.

ഈ ആഴ്ചയുടെ തുടക്കത്തിലാണ് സോളോനിക് എന്ന പേരിലുള്ള ഹാക്കിങ് ഫോറത്തില്‍ ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ‘INSTAGRAM.COM 17M GLOBAL USERS – 2024 API LEAK’ എന്ന് പേരിലാണ് വിവരങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. JSON, TXT ഫോര്‍മാറ്റിലുള്ള ഫയലുകളില്‍ 17.5 ദശലക്ഷം പേരുടെ വിവരങ്ങള്‍ ഉണ്ടെന്നാണ് അവകാശവാദം. ഉപഭോക്താക്കളുടെ പൂര്‍ണ്ണ പേരുകള്‍, യൂസര്‍നെയും, വെറിഫൈഡ് ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ഉപയോക്തൃ ഐഡികള്‍, ലൊക്കേഷന്‍ ഡാറ്റ എന്നിവയാണ് ലഭ്യമാകുന്നത്.

Related Articles

Back to top button