തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ…

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ഠരര് രാജീവരരെ തിരുവനന്തപുരം സ്‌പെഷ്യൽ സബ്ജയിലിലേക്കാണ് കൊണ്ടുപോയത്. ഈ മാസം 13ന് കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കും. 23 വരെയൊണ് റിമാൻഡ് കാലാവധി.

ശബരിമലയിലെ കട്ടിളപ്പാളിക്കേസിലാണ് കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ 13ാം പ്രതിയാണ് രാജീവര്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയായെന്നും ആചാരലംഘനത്തിന് അദ്ദേഹം കൂട്ടുനിന്നുവെന്നും അറസ്റ്റ് റിപ്പോർട്ടിൽ എസ്‌ഐടി പരാമർശിക്കുന്നുണ്ട്. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും അതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Related Articles

Back to top button