കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിൽ സുപ്രധാന നീക്കവുമായി കോൺഗ്രസ്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഐസിസി (AICC) പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ് ഗഡി, കെ.ജെ. ജോർജ് എന്നിവരടങ്ങുന്ന സംഘത്തെയാണ് ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. നിരീക്ഷക നിരയിൽ മുതിർന്ന നേതാവ് കെജെ ജോർജ് ഒഴികെയുള്ളവർ ദേശീയ തലത്തിൽ ശ്രദ്ധേയരായ യുവനേതാക്കളാണെന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ യുവത്വത്തിന്റെ ആവേശം നിറയ്ക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്. അതേസമയം, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അസമിലെ നിരീക്ഷകനായും നിയോഗിച്ചു.

Back to top button