വീണ്ടും കുറഞ്ഞു സ്വർണവില.. ഇന്ന് രണ്ടുതവണകളായി ഇടിഞ്ഞത്…

സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന് റെക്കോർഡുകൾ ഭേദിച്ച് കുതിച്ച സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്. രാവിലെ 520 രൂപ കുറഞ്ഞ സ്വർണവിലയിൽ ഉച്ചയോടെ ഒറ്റയടിക്ക് 960 രൂപയാണ് ഇടിഞ്ഞത്. രണ്ടു തവണകളായി 1480 രൂപയാണ് കുറഞ്ഞത്. 1,02,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കുറഞ്ഞത്. 12,870 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ചൊവ്വാഴ്ച പവന് 1760 രൂപ വർധിച്ചതോടെയാണ് സ്വർണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തിൽ 95,680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയ സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് ദൃശ്യമായത്.

Related Articles

Back to top button