ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി….സമീപത്ത് നിന്ന്….

കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ കാടുവെട്ടുന്ന ആളാണ് അസ്ഥികൂടം കണ്ടത്തിയത്. കാട് വെട്ടാന്‍ വന്ന ആളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഇതിന് സമീപത്ത് നിന്നും ഒരു ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടം എന്നാണ് പൊലീസ് സംശയിക്കുന്നത്.



