ഉച്ചയ്ക്ക് ഒരു മണിവരെ 50 ശതമാനം കടന്ന് പോളിംഗ്, ബൂത്തുകളില്‍ നീണ്ടനിര

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്ക് അനുസരിച്ച് എല്ലാ ജില്ലകളിലും പോളിംഗ് 50 ശതമാനം കടന്നു. തൃശൂര്‍ 50.02 ശതമാനം, മലപ്പുറം 53.41 ശതമാനം, പാലക്കാട് 52.14 ശതമാനം, കോഴിക്കോട് 51.96 ശതമാനം, വയനാട് 51.16 ശതമാനം, കണ്ണൂര്‍, 50.13 ശതമാനം, കാസര്‍കോട് 50.19 ശതമാനം എന്നിങ്ങനെയാണ് ഏഴു ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു മണി വരെയുള്ള പോളിംഗ് കണക്ക്.

വൈകിട്ട് 6 വരെയാണ് പോളിംഗ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോള്‍ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണല്‍. ചില ബൂത്തുകളില്‍ നേരിയ പ്രശ്‌നങ്ങള്‍ ഉണ്ടായത് ഒഴിച്ച് ഇതുവരെ പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. പയ്യന്നൂര്‍ നഗരസഭ പെരുമ്പ വാര്‍ഡില്‍ കലക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് വോട്ടെടുപ്പ് നിര്‍ത്തി വച്ചു. ഐഡി കാര്‍ഡ് ഇല്ലാതെ വോട്ട് ചെയ്യാന്‍ എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കുള്ള തുടക്കം. 

Related Articles

Back to top button