കെഎസ്യു പ്രവർത്തകനെ മർദ്ദിച്ച ബിജെപി സ്ഥാനാർത്ഥിക്കായി തിരച്ചിൽ…

കല്ലേക്കാട് കെഎസ്യു പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ബിജെപി സ്ഥാനാർത്ഥിക്കായി തിരച്ചിൽ. ബിജെപി സ്ഥാനാർത്ഥിയും അക്രമത്തിൽ പങ്കെടുത്തതായാണ് പരതി.പിരായിരി പഞ്ചായത്തിലെ 18-ാം വാർഡിലെ സ്ഥാനാർത്ഥി അരുൺ ആലങ്ങാടിനെയാണ് പൊലീസ് തിരയുന്നത്. കെഎസ്യു പ്രവർത്തകനായ മുഹമ്മദ് അജ്മലിനാണ് മർദ്ദനമേറ്റത്. ഇയാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.രക്തം ഛർദിക്കുന്നതിനാൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അജ്മൽ.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബൂത്ത് കെട്ടുന്നതിനിടെ ബിജെപി പ്രവർത്തകർ കെഎസ്യു- പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം.



