അസുഖ ബാധിതനായ അച്ഛന് ആശുപത്രിയിൽ.. പിന്നാലെ മകന് ജീവനൊടുക്കി…
അച്ഛന് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായ മനോവിഷമത്തില്‍ മകന് വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തു. മകന്റെ മരണ വാര്‍ത്തയറിയാതെ മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും മരിച്ചു.കോഴിക്കോട് മൊടക്കല്ലൂര്‍ എയുപി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന നാലുപുരയ്ക്കല്‍ പി ബാലന്, മകന് ജിതേഷ്(42) എന്നിവരാണ് മരിച്ചത്.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബാലന് മൊടക്കല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായതിന് പിന്നാലെ ജിതേഷ് കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായാണ് സൂചന.തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജിതേഷിനെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.പിന്നീട് രാത്രിയോടെ ബാലനും മരിക്കുകയായിരുന്നു.



