ഓട്ടോയുടെ സൈഡിൽ തട്ടി.. ജാക്കി ലിവർ കൊണ്ട് ആംബുലൻസ് ആക്രമിച്ച് യുവാവ്….

കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ വെച്ച് ആംബുലൻസിന്റെ ചില്ല് ജാക്കി ലിവർ കൊണ്ട് അടിച്ച് പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്‌റ്റിൽ. മേത്തല ചാലക്കുളം സ്വദേശി ഈശ്വരമംഗലത്ത് വീട്ടിൽ രഞ്ജീഷ് (44) നെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ മതിലകം പുതിയ കാവ് വി കെയർ ആശുപത്രിയിൽ നിന്നും മൂന്ന് വയസ്സ് പ്രായമുള്ള പെൺകുട്ടിയെയും കൊണ്ട് കൊടുങ്ങല്ലൂർ എ ആർ ആശൂപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസ് കൊടുങ്ങല്ലൂർ ചന്തപുരയിൽ വച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോ ടാക്സിയുടെ സൈഡിൽ തട്ടിയിരുന്നു. ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്താതെ മുന്നോട്ട് പോവുകയായിരുന്നു



