ആളൊഴിഞ്ഞ പറമ്പിൽ വിൽപനയ്ക്കായി സൂക്ഷിച്ചത് 66 കിലോ ചന്ദനത്തടികൾ; പിടിച്ചെടുത്ത് വനം വകുപ്പ്

ആളൊഴിഞ്ഞ പറമ്പിൽ വിൽപനയ്ക്കായി സൂക്ഷിച്ച ചന്ദനത്തടികൾ പിടികൂടി വനം വകുപ്പ്. വിപണിയില്‍ പത്തു ലക്ഷത്തിലേറെ രൂപ വിലവരുന്ന അറുപത്തിയാറു കിലോ ചന്ദനത്തടികളാണ് ചാക്കുകെട്ടുകളിൽ സൂക്ഷിച്ച നിലയിൽ വനംവകുപ്പ് പിടികൂടിയത്. എറണാകുളം, ഇടുക്കി ജില്ലകളിലായി നടത്തിയ അന്വേഷണത്തിൽ അഞ്ചു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി ഇരട്ടയാറിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് മൂന്നു ചാക്കു കെട്ടുകളിലായി സൂക്ഷിച്ചിരുന്ന ചന്ദനം വനം വകുപ്പ് പിടികൂടിയത്.



