കോണ്‍ഗ്രസിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി പ്രതിസന്ധിയില്‍…വനിതാ സംവരണ വാര്‍ഡില്‍ മത്സരിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍…

കൊച്ചി: കോണ്‍ഗ്രസിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയും പ്രതിസന്ധിയില്‍. സ്ത്രീ സംവരണ വാര്‍ഡിലേക്ക് ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം നല്‍കിയ അമേയ പ്രസാദിന് മത്സരിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെ അമേയ കോടതിയെ സമീപിച്ചു.

സ്ഥാനാര്‍ത്ഥിത്വത്തില്‍ സാങ്കേതികമായ ചില പ്രശ്‌നങ്ങളുണ്ടെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ അമേയ പ്രസാദ് തന്നെപ്രതികരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ ട്രാന്‌സ്‌ജെന്‍ഡര്‍ എന്നാണ് ഉള്ളതെന്നും വനിതാ സംവരണ വാര്‍ഡിലേക്ക് ട്രാന്‍സ് വുമണ്‍ എന്ന നിലയിലാണ് മത്സരിക്കുന്നതെന്നും അമേയ പറഞ്ഞു.

Related Articles

Back to top button