മുഖംമൂടി ധരിച്ചെത്തി.. എട്ട് വയസ്സുകാരിയെ ഇരുകരണത്തുമടിച്ചു..കുറ്റിക്കാട്ടിൽ കൊണ്ടുപോയി…

വണ്ടിപ്പെരിയാറിൽ എട്ട് വയസ് കാരിയെ മർദ്ദിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മ്ലാമല പുത്തൻ മഠത്തിൽ വിഷ്ണു (30) വിനെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വീടിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ മുഖം മൂടി ധരിച്ച ഒരാൾ വിളിച്ച് അടുത്ത കുറ്റിക്കാട്ടിൽ കൊണ്ട് പോയി. അവിടെ വെച്ച് കുട്ടിയുടെ ഇരുകരണത്തിനും അടിക്കുകയും കവിളിൽ കടിക്കുയും ചെയ്തു. ശേഷം ഉപേക്ഷിച്ചു പോയി എന്നാണ് പരാതി. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി. കുട്ടിയെ വിശദമായ പരിശോധനക്കും മറ്റുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. കുട്ടി ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ വിഷ്ണുവിനെ ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



