ഉറക്കെ കരയുന്ന ശബ്ദം കേട്ടത് തൊട്ടടുത്ത വീട്ടുകാർ,…കാടിനടുത്ത് കാണാതായത് വീട്ടിലെ..

ടാപ്പിങ് തൊഴിലാളിയെ കടുവ കടിച്ചു കൊന്ന റാവുത്തൻ കാടിന് സമീപം മേയാൻ വിട്ട ആടിനെ അജ്ഞാത ജീവി പിടിച്ച് കൊണ്ടുപോയി. പാറശ്ശേരി ഈശ്വരത്ത് ഫിറോസിന്റെ ആടുകളിൽ ഒന്നിനെയാണ് കാണാതായത്. തോട്ടത്തിൽ മേയാൻ വിട്ട വലിയ ആടിനെയാണ് കാണാതായത്. ആടിനെ കടിച്ച് കൊണ്ടു പോവുന്ന ശബ്ദം കേട്ടതായി തൊട്ടടുത്ത വീട്ടുകാർ പറഞ്ഞു. കടുവ തന്നെയാണ് ആടിനെ കൊണ്ടുപോയതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മേയ് 15നാണ് ടാപ്പിങ് തൊഴിലാളി ഗഫൂർ അലി കടുവ ആക്രമണ ത്തിൽ കൊല്ലപ്പെട്ടത്. ഇതിന് മുമ്പ് ഫിറോസിന്റെ മൂന്ന് ആടുകളെ കടുവ പിടിച്ച് കൊണ്ടു പോയിരുന്നു. അന്ന് എസ്റ്റേറ്റിൽ വലിയ അടിക്കാടുണ്ടായതാണ് തോട്ടത്തിൽ കടുവക്ക് ഒളിത്താവളമായത്.

അന്നുണ്ടായിരുന്ന കാട് ഇനിയും വെട്ടിമാറ്റിയിട്ടില്ല. ഇപ്പോൾ ആന വന്നു നിന്നാലും കാണാൻ കഴിയാത്ത തരത്തിൽ അടിക്കാട് വളർന്നിട്ടുണ്ട്. തോട്ട ഉടമകൾ കാട് വെട്ടാൻ സന്നദ്ധമാകാത്തതാണ് ജനങ്ങൾക്ക് ഭീഷണിയായിട്ടുള്ളത്. കാടുമൂടിയ തോട്ടങ്ങളിൽനിന്ന് കാട് വെട്ടിമാറ്റിക്കാൻ പഞ്ചായത്ത് ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരിടവേളക്കുശേഷം റാവുത്തൻ കാട്ടിൽ വീണ്ടും കടുവ സാന്നിധ്യമുണ്ടായത് ജനങ്ങളിൽ ഭീതി വർധിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് തോട്ടത്തിലൂടെ ഓടുന്ന കടുവയെ ചിലർ കണ്ടിരുന്നു. റബർ തോട്ടത്തിലെത്തിയ കർഷകരാണ് പന്നിയെ ഓടിക്കുന്ന കടുവയെ കണ്ടത്.

Related Articles

Back to top button