നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ചു; ബൈക്ക് യാത്രികരായ യുവാക്കൾക്ക്..

നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയുടെ പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി അറ്റപ്പാടം മനയ്ക്കാകുടി തോമസിൻ്റെ മകൻ ഗോഡ്സൻ(18), അന്നനാട് പുത്തൻകണ്ടത്തിൽ റോയ് മകൻ ഇമ്മാനുവൽ(18)എന്നിവരാണ് മരിച്ചത്.
ചാലക്കുടി- മുരിങ്ങൂർ അടിപ്പാതക്ക് മുകളിൽ രാത്രി 8.45 ഓടെയായിരുന്നു അപകടം. സുഹൃത്തിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ സിനിമ കാണാനായി വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

Related Articles

Back to top button