ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി..

കണ്ണൂർ കുടിയാന്മലയിൽ മൃതദേഹം കണ്ടെത്തി. റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥനാഥൻറെ മൃതദേഹമാണെന്ന് തിരിച്ച് അറിഞ്ഞിട്ടുണ്ട്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെതുടർന്ന് കുടിയാന്മല പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പ്രദേശവാസിയാണ് തോട്ടത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുടിയാന്മല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടക്കുകയാണ്.

Related Articles

Back to top button