മുട്ടുമടക്കാതെ വീര്യം ചോരാതെ 266 ദിവസം, രാപ്പകൽ സമരം അവസാനിപ്പിച്ച് ആശമാർ

സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസം നീണ്ട രാപ്പകൽ സമരം അവസാനിപ്പിച്ച് ആശ പ്രവർത്തകർ. സമര പ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക തലത്തിൽ പോരാട്ടം തുടരാനാണ് തീരുമാനം. വിജയമുദ്രാവാക്യങ്ങൾ കൊണ്ട് കെട്ടഴിച്ച സമരപ്പന്തൽ. പിന്മാറാതെ, മുട്ടുമടക്കാതെ, വീര്യം ചോരാതെ 266 നാൾ തുടർന്ന പോരാട്ടവേദിയിൽ നിന്ന് ആശമാരുടെ മടക്കം. പ്രതിജ്ഞാ റാലിയോടെയായിരുന്നു രാപ്പകൽ സമരാവസാനം. രമേശ് ചെന്നിത്തല,കെ. കെ. രമ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി എംഎൽഎമാരും നേതാക്കളുമെത്തി

Related Articles

Back to top button