ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ച സംഭവം…ഉസ്താദിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. …

ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഏരൂര്‍ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ഉസ്താദിനെ ആവശ്യമെങ്കില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

ആഭിചാരക്രിയക്ക് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത് . മീന്‍കറി വീണതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ റജില ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിന് ശേഷം ഭര്‍ത്താവ് സജീര്‍ ഒളിവിലാണ്. സജീറിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ മര്‍ദിച്ചതിനും സജീറിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. റജിലയുടെ വിശദമായ മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button