ബ്രഹ്മഗിരിയിലെ നിക്ഷേപകര്‍ക്ക് പണം നൽകും…എംവി ഗോവിന്ദന്‍റെ ഉറപ്പ് പാഴ്വാക്ക്….തട്ടിപ്പിനിരയായതിൽ…

സിപിഎം നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർക്ക് പണം തിരികെ നല്‍കുമെന്ന് എം വി ഗോവിന്ദൻ ഉറപ്പ് നല്‍കിയതായി നിക്ഷേപകർ. ലക്ഷങ്ങള്‍ നഷ്ടമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഉള്‍പ്പെടെയുള്ളവർ ഇക്കാര്യം സാക്ഷ്യപ്പെടുത്തുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം വിഷയം ചർച്ചയാകാതിരിക്കാൻ ശ്രമം നടത്തിയ സിപിഎം എന്നാല്‍ പണം തിരികെ നല്‍കാൻ മാത്രം ആത്മാർത്ഥ കാണിച്ചില്ലെന്നാണ് ഉയരുന്ന വിമർശനം. 30 കൊല്ലത്തെ പൊലീസ് സേവനത്തിനൊടുവില്‍ എസ് ഐ ഗ്രേഡിലാണ് ജി കുഞ്ഞുമോൻ വിരമിച്ചത്.

സിപിഎം എംഎല്‍‌എ ആയിരുന്ന കൃഷ്ണപ്രസാദ് നേരിട്ടാണ് ബ്രഹ്മഗിരിയില്‍ നിക്ഷേപം നടത്താൻ സമ്മർദ്ദം ചെലുത്തിയത്. സമ്പാദ്യത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ കുഞ്ഞുമോൻ ബ്രഹ്മഗിരിയില്‍ നിക്ഷേപിച്ചു.

ആദ്യം ഒക്കെ പലിശ കിട്ടി. പിന്നീട് അതും കിട്ടാതായി. വലിയ കണക്ക് കൂട്ടലുകളോടെ മാറ്റി വെച്ച പൈസയാണ് ഈ വിധം ഇല്ലാതായതെന്ന് ജി കുഞ്ഞുമോൻ പറഞ്ഞു. പണം തിരികെ കിട്ടാൻ ബ്രഹ്മിഗിരിയിലെ നിക്ഷേപകർ പല തവണ സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടിട്ടുണ്ട്. ഉടനെ ശരിയാകുമെന്നായിരുന്നും വാഗ്ദാനം. അത് വിശ്വസിച്ചാണ് നിക്ഷേപകർ ഇതുവരെ കാത്തിരുന്നതെന്നും കുഞ്ഞുമോൻ പറഞ്ഞു.

Related Articles

Back to top button