ബിരുദദാന ചടങ്ങിനായി എത്തിയ വിദ്യാർതഥികൾ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങി.. പിന്നാലെ എത്തിയത് ദുരന്തം..

എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചോറ്റാനിക്കര സ്വദേശി ആൽബിനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശി അർജുനായി തെരച്ചിൽ തുടരുകയാണ്. പിറവത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും സ്കൂബ ടീമുമാണ് തെരച്ചിൽ നടത്തുന്നത്. ഒഴുക്കിൽ പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന ഒരാൾ നീന്തിരക്ഷപ്പെട്ടു. മുവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർത്ഥികളാണിവർ. ബിരുദ ദാനച്ചടങ്ങുകൾക്കായി എത്തിയതായിരുന്നു.



