വിനോദയാത്രയ്ക്കിടെ അപകടം; മൂന്നാറിലേക്കുള്ള യാത്രയില്‍ സുഹൃത്തുക്കളായ യുവാക്കൾക്ക്…

മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശികളായ യുവാക്കളാണ് തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞതിന് ശേഷം കത്തിനശിക്കുകയായിരുന്നു. പിൻസീറ്റിലിരുന്ന ഷംസുദ്ദീൻ, റിഷി, മോഹൻ എന്നിവരാണ് മരിച്ചത്. പിൻസീറ്റിലുണ്ടായിരുന്ന ദീപക്, അബ്ദുൾ അസീസ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button