വീണ്ടും സർവകലാശാലാ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കേരള വിസി..

കേരള സർവകലാശാലയിൽ വീണ്ടും ചട്ടങ്ങൾ മറികടന്ന് വിസി മോഹനൻ കുന്നുമ്മൽ. നാല് മാസത്തിലൊരിക്കൽ സെനറ്റ് യോഗം ചേരണമെന്ന ചട്ടമാണ് മറികടന്നത്. ജൂൺ 17നാണ് സെനറ്റ് യോഗം അവസാനം ചേർന്നത്. ഇതനുസരിച്ച് ഒക്ടോബർ 16നുള്ളിലാണ് അടുത്ത സെനറ്റ് ചേരേണ്ടത്. എന്നാൽ ഇത് മറികടന്ന് നവംബർ ഒന്നിന് സെനറ്റ് യോഗം വിളിച്ചിരിക്കുകയാണ് വിസി.

ഗവർണർക്ക് പങ്കെടുക്കേണ്ടതിനാലാണ് ഇതെന്നാണ് മോഹനൻ കുന്നുമ്മലിന്റെ വിശദീകരണം. മുമ്പും പലതവണ വിസി ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന പരാതികൾ ഉയർന്നിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്കെതിരെ പൊലീസിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുക വരെയുണ്ടായി. ഇതിനിടെയാണ് പുതിയ ചട്ടലംഘനം.

Related Articles

Back to top button