ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി…
ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പീച്ചാനിക്കാട് സ്വദേശികളായ ഏലിയാസും ബബിതയുമാണ് മരിച്ചത്.ബബിതയെ വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏലിയാസിനെ വീടിന് സമീപത്താണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.



