രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിർണായക നീക്കം.. ഐപിഎസ് ഉദ്യോഗസ്ഥയും…

എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ പ്രത്യേക അന്വേഷണസംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയേയും ഉള്‍പ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ ഫോണില്‍ സംസാരിച്ചുവെന്നും മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായും സൂചനകളുണ്ട്. യുവതിയുടെ താല്‍പര്യം പരിഗണിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥ സംസാരിച്ചത്.

കേസില്‍ പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നതെങ്കിലും ഇതുവരെ പരാതിക്കാരി നേരിട്ട് മൊഴി നല്‍കിയിട്ടില്ല. മൂന്നാം കക്ഷികളുടെ മൊഴിയാണ് നിലവിലുള്ളത്. ഗര്‍ഭഛിദ്രത്തിനിരയായ യുവതിയെ അന്വേഷണസംഘം ബന്ധപ്പെട്ടെങ്കിലും മൊഴി നല്‍കാനോ പരാതി നല്‍കാനോ ഇവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഐപിഎസ് ഉദ്യോഗസ്ഥയെ അന്വേഷണസംഘത്തിലുള്‍പ്പെടുത്തിക്കൊണ്ട് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടത്.

Related Articles

Back to top button