തിരുവനന്തപുരത്ത് ആറു വയസുകാരിയെ പീഡിപ്പിച്ചു.. യുവതിയും സുഹൃത്തും പിടിയിൽ…

തിരുവനന്തപുരം ശ്രീകാര്യത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരാണ് പിടിയിലായത്. ആറു വയസുകാരിയുടെ അയൽവാസിയാണ് സീത.
സീതയുടെ വീട്ടിൽ വച്ചാണ് കുട്ടിയെ സുഹൃത്തായ ഷിർഷാദ് അക്രമിച്ചത്. സീതയുടെ അറിവോടുകൂടിയാണ് കുട്ടിയെ ഷിർഷാദ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പീഡനം മനസിലാക്കിയ രക്ഷകർതാക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.


