ജന സമ്പർക്ക പരിപാടിക്കിടെ.. മുഖ്യമന്ത്രിക്ക് നേരെ ആക്രമണം.. പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയിൽ.. 35കാരൻ പിടിയിൽ…..

ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെ ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. ബിജെപിയാണ് വിവരം പുറത്തുവിട്ടത്. ഇയാൾ മുഖ്യമന്ത്രിയെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒരു യുവാവിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.

പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മർദിച്ചത്.യോഗത്തിനിടെ യുവാവ് രേഖ ഗുപ്തയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button