സ്കൂട്ടറിന് പിന്നിൽ കാറിടിച്ചു….യുവതിയും കുഞ്ഞും….
സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മയും കുട്ടിയും റോഡിലേക്ക് തെറിച്ചുവീണു. ഇടിച്ച ഉടൻ കാർ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. തിങ്കളാഴ്ച വെെകുന്നേരം നാലരയോടെയായിരുന്നു സംഭവം.
കുമളി ആറാം മെെൽ കുത്തുകല്ലുങ്കൽ അജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിലാണ് വണ്ടിപ്പെരിയാർ സ്വദേശിയുടെ കാർ ഇടിച്ചത്. ഉടൻ അജിത്തിന്റെ ഭാര്യ ശാലിനിയും മകൻ ആരോമലും റോഡിലേക്ക് തെറിച്ചുവീണു. ഇടിച്ച കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തുനിർത്തിയതിനാൽ ദുരന്തം ഒഴിവായി.
റോഡിലേക്ക് തെറിച്ചുവീണ ശാലിനിയെയും ആരോമലിനെയും ഓടിക്കൂടിയ നാട്ടുകാര്‍ സുരക്ഷിതമായി റോഡിൽനിന്ന് മാറ്റി. ശാലിനിയും ആരോമലും കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.



