റോഡരികിൽ ദുരൂഹസാഹചര്യത്തിൽ മധ്യവയസ്കന്റെ മൃതദേഹംകണ്ടെത്തി…മൃതദേഹത്തിന് സമീപം…
ഇടുക്കിയിലെ രാജകുമാരിയിൽ മധ്യവയസ്കന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ റോഡരികിൽ കണ്ടെത്തി. രാജകുമാരി മഞ്ഞകുഴി സ്വദേശി മോളകുടിയിൽ 56 കാരനായ രമേശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന മൃതദേഹത്തിന് സമീപം ഒരു കോടാലിയും കണ്ടെത്തി. പ്രദേശവാസികളാണ് രാവിലെ മഞ്ഞകുഴി-വാതുകാപ്പ് റോഡരികിൽ മൃതദേഹം കണ്ടത്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല.
ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനയക്കും. രണ്ട് വർഷമായി ഇയാൾ ഒറ്റക്കാണ് താമസിക്കുന്നത്. വീട്ടിൽ നിന്നും 30 മീറ്റർ മാറി റോഡരുകിലാണ് മൃതദേഹം കണ്ടത്. രമേശൻ അപസ്മാര രോഗ ബാധിതനായിരുന്നെന്ന് പോലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകു.



