പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട്…

കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. മഞ്ചേരിയിൽ നിന്ന് വന്ന ആറംഗ സംഘത്തിലെ ഒരംഗമായ പ്ലസ് വൺ വിദ്യാർത്ഥി അലൻ അഷ്‌റഫിനെയാണ് കാണാതായത്.
സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു അലൻ. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ് പതങ്കയം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ കാൽ വഴുതി വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button