ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യയ്‌ക്കെതിരെ വധശ്രമത്തിന് കേസ്….
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ വധശ്രമത്തിന് കേസ്. അയല്‍ക്കാരിയുടെ പരാതിയിലാണ് കേസ്. ഹസിന്‍ ജഹാനും അയല്‍ക്കാരുമായുള്ള തര്‍ക്കത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. അയല്‍പക്കത്ത് താമസിക്കുന്ന സ്ത്രീകളുമായി ഹസീന്‍ ജഹാന്‍ രൂക്ഷമായി കലഹിക്കുന്നത് വിഡിയോയില്‍ കാണാം. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഹസിനും ആദ്യ വിവാഹത്തിലെ മകള്‍ ആര്‍ഷി ജഹാനും അയല്‍ക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃതമായി ഭൂമി കയ്യേറാന്‍ ഹസിന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
അയല്‍വാസികള്‍ എതിര്‍ത്തതോടെ തര്‍ക്കം രൂക്ഷമാവുകയും കടുത്ത വഴക്കിലേക്ക് കടക്കുകയും ചെയ്തു. ഡാലിയ ഖാത്തൂണ്‍ എന്ന അയല്‍ക്കാരിയുടെ പരാതിയില്‍ ബിഎന്‍എസ് ആക്ട് പ്രകാരം ഹസിന്‍ ജഹാനെതിരെ വധശ്രമത്തിന് കേസെടുത്തത്.



