സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം….സർക്കാരിനെ മാറ്റാതെ രക്ഷയില്ല….രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളം അതിരൂക്ഷമായ വിലക്കയറ്റത്തെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് വെറും രണ്ട് ശതമാനത്തിലേക്ക് കുറഞ്ഞപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റ നിരക്ക് ( 6.7%) കേരളത്തിലാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്ഥിതി തുടരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളടക്കം രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും വിലക്കയത്തെ ഫലപ്രദമായി നേരിട്ടപ്പോൾ ജൂൺ മാസം കേരളത്തിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 6.7 ശതമാനത്തിലെത്തിയത് അത്യന്തം ആശങ്കാജനകമാണ്. റിസർവ്വ് ബാങ്കിന്റെ ദേശീയതല സഹന പരിധിയായ 6 ശതമാനത്തിന് മുകളിലാണ് കേരളത്തിന്റെ പണപ്പെരുപ്പം. വിപണി ഇടപെടലിൽ ഇടതുസർക്കാരിന്റെ സമ്പൂർണ്ണ പരാജയമാണ് ഇത് തെളിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.



