വിദേശ മദ്യവുമായി യുവാവ് പിടിയിൽ….

വില്‍പനക്കായി കൈവശം വെച്ച അഞ്ച് ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍. എടത്തനാ]ട്ടുകര വട്ടമണ്ണപ്പുറം സ്വദേശി കാപ്പില്‍ വീട്ടില്‍ ചന്ദ്രനെയാണ് (42) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മേലാറ്റൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംശയകരമായി കണ്ട യുവാവിനെ പരിശോധിച്ചപ്പോഴാണ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കണ്ടെത്തിയത്. ബിവറേജസില്‍ നിന്നും വാങ്ങി നാട്ടില്‍ ചില്ലറ വില്‍പന നടത്തുന്നതിനായി കൊണ്ടുപോകവെയാണ് പിടിയിലായത്.

Related Articles

Back to top button